പന്തളം:പന്തളം നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും നിലവിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ പോരായ്മകൾ പരിഹരിക്കുന്നതിനു വേണ്ടി പദ്ധതി രൂപരേഖ തയാറാക്കി പത്തനംതിട്ട മുസലിയാർ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ. നിലവിലെ ഗതാഗതക്കുരുക്കിന്നെയും അതിന്റെ കാരണങ്ങളെയും കുറിച്ച് അവലോകനം ചെയ്തുകൊണ്ട് മുനിസിപ്പാലിറ്റിയുടെ നിർദിഷ്ട സ്ഥലത്ത് തന്നെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനു വേണ്ട രൂപരേഖയും എസ്റ്റിമേറ്റും അടങ്ങുന്ന റിപ്പോർട്ടും മാതൃകയും നഗരസഭ ചെയർപേഴ്‌സൺ , ടി.കെ സതിക്ക് മുസ്‌ലിയാർ കോളേജ് സിവിൽ വിഭാഗം മേധാവി.ലീനാ .വി.പി.കൈമാറി.അവസാനവർഷ വിദ്യാർഥികളായ ബിബിൻ ബാബു,രവീണ ആർ നായർ,അലൻ വർഗീസ് ഗോകുൽകൃഷ്ണ, എന്നിവരാണ് അദ്ധ്യാപിക ബിസ്മി.എം ബുഹാരിയുടെ നേതൃത്വത്തിൽ റിപ്പോർട്ടും മാതൃകയും തയാറാക്കിയത്.