06-sujit-mannadi
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് മൂവ്‌മെന്റ് അടൂർ താലൂക്ക് കമ്മിറ്റി സെക്രട്ടറി സുജിത് മണ്ണടിയെ യൂത്ത് മൂവ്‌മെന്റ് താലൂക്ക് കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് മൂവ്‌മെന്റ് അടൂർ താലൂക്ക് കമ്മിറ്റി സെക്രട്ടറി സുജിത് മണ്ണടിയെ യൂത്ത് മൂവ്‌മെന്റ് താലൂക്ക് കമ്മിറ്റി ആദരിച്ചു. യൂത്ത് മൂവ്‌മെന്റ് താലൂക്ക് പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ച കമ്മിറ്റിയിൽ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് രാഹുൽ അങ്ങാടിക്കൽ സ്വാഗതം അറിയിച്ചു.എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ യോഗം ഉദ്ഘാടനം ചെയ്തു. യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം. മനോജ് കുമാർ ആശംസകൾ അറിയിച്ചു. യോഗത്തിൽ യുത്ത് മൂവ്‌മെന്റ് സൈബർ സേന പ്രവർത്തനങ്ങൾ വിലയിരുത്തി മുൻപോട്ടുള്ള പ്രവർത്തനങ്ങളെപ്പറ്റി മാർഗരേഖ തയാറാക്കി.