06-swith-on
സജി ചെറിയാൻ എംഎൽഎ നാസറിന്റെ വീട്ടിലെ വൈദ്യുതിയുടെയും, ടീവിയുടേയും സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുന്നു.

ചെങ്ങന്നൂർ: മുളക്കുഴ മോടിവടക്കേതിൽ നാസർ,ഭാര്യ മറിയം ബീവി എന്നിവരുടെ മക്കളായ മുളക്കുഴ ഗവണ്മെന്റ് ഹൈ സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന അൻസിയ, എട്ടാം ക്ലാസിൽ പഠിക്കുന്ന ഹസ്‌ന എന്നിവർക്ക് ഓൺലൈൻ പഠനത്തിന് രഞ്ജിനി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് നടത്തിയ സൗജന്യ ടിവി വിതരണം ചെയ്തു. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.വി പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ഇല്ലായെന്നുള്ള വിവരം ക്ലബ്ബ് ഭാരവാഹികൾ എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ വൈദ്യുതി കണക്ഷന് വേണ്ടി അപേക്ഷനൽകാനും, നൽകിയാൽ പെട്ടന്ന് തന്നെ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും എം എൽ എ യോഗത്തിൽ വെച്ച് ഉറപ്പ് നൽകി തുടർന്ന് ശനിയാഴ്ച വൈകിട്ട് 6 മണിയോട് കൂടി വൈദ്യുതി കണക്ഷൻ എത്തിച്ചു.ക്ലബിന്റെ ചിലവിൽ കേബിൾ ക്രമീകരിച്ചു. രഞ്ജിനി ക്ലബ്ബിന്റെ പ്രസിഡന്റ് അഡ്വ റെഞ്ചി ചെറിയാൻ, സെക്രട്ടറി മനു എം, ടി.എ മോഹനൻ, ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളായ സലിം,ദീപക്, ഷൈൻ, അജി, ഷെഫ്‌ന, സിന്ധു, ജോയൽ ബിജു എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.