പത്തനംതിട്ട : വ്യാപാരി വ്യവസായി സമിതി കണ്ണങ്കര യൂണിറ്റ് രൂപികരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ് പി കെ ജയപ്രകാശിശ് അധ്യക്ഷത വഹിച്ചു. സി.പി.എം കുമ്പഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി.ഏരിയാ സെക്രട്ടറി ഗീവർഗീസ് പാപ്പി അടനേത്ത്,ബേബി കണ്ണങ്കര എന്നിവർ സംസാരിച്ചു.ഭാരവാഹികളായി അൻവർ പ്രസിഡന്റ്,അനീഷ് കണ്ണങ്കര,സുബാഷ് എന്നിവർ വൈസ് പ്രസിഡന്റുമാരായും കെ.എൻ.ലെനിൻ സെക്രട്ടറി. മുഹമ്മദ് ബഷീർ റഷീദാ എന്നിവർ ജോയിന്റ് സെക്രട്ടറി മാരായും ഓമനക്കുട്ടൻ. പി.ജി. ട്രഷറായും തെരെഞ്ഞെടുത്തു.