പത്തനംതിട്ട: അബുദാബിയിൽ നിന്നെത്തി ക്വാറന്റെനിൽ കഴിഞ്ഞയാൾ മരിച്ചു. റാന്നി ഇടക്കുളം പുത്തൻവീട്ടിൽ സിനു പി. ജേക്കപ്പാണ് മരിച്ചത്. കഴിഞ്ഞ ജൂൺ 30ന് ഭാര്യയും മൂന്ന് മക്കളോടുമൊപ്പമാണ് സിനു അബുദാബിയിൽ നിന്നെത്തിയത് ഇവരും ക്വാററ്റൈനിലായിരുന്നു. സിനു കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: റ്റോമ്‌സി , മക്കൾ: ആദിയ, ആരോൺ, ഏദൻ. കൊട്ടരാക്കര മർത്തോമ ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റർ പരേതനായ പി.സി.ചാക്കോയുടെയും റാന്നി ഇടക്കുളം ഗുരുകുലം ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസായിരുന്ന ലീലാമ്മ ചാക്കോയുടെയും മകനാണ് സിനു.