മല്ലപ്പള്ളി : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളായ രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ സെപ്തംബർ 30 വരെ www.eemployment.keerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നടത്താം. വായ്പാ തിരിച്ചടവ്, താത്കാലിക നിയമനം കിട്ടിയവരുടെ വിടുതൽ സർട്ടിഫിക്കറ്റ്, ചേർക്കൽ എന്നിവയ്ക്കായി ഓഫീസിൽ എത്തണം. സർട്ടിഫിക്കറ്റുകൾ ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ പരിശോധനയ്ക്ക് ഹാജരാക്കണം. 2019 ഡിസംബർ 20ന് ശേഷമുള്ള വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് 2020 ഡിസംബർ 31 വരെ സീനിയോറിറ്റി നിലനിറുത്തുമെന്നും സെപ്തംബർ വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് ഡിസംബർ 31 വരെ സമയം നൽകുമെന്നും എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.