വെണ്ണിക്കുളം : എഴുമറ്റൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെണ്ണിക്കുളത്തെ സ്‌കൂളിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തിന് എതിരെ നിരീക്ഷണത്തിലുള്ള വീട്ടമ്മ വോയിസ് മെസേജിലൂടെ പരാതി നൽകി. മുംബെയിൽ നിന്നെത്തിയ 42കാരിയായ തന്നെയും 21 വയസുള്ള മകനെയും നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും പുറത്താക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ക്വാറെന്റെൻ സെന്ററിന്റെ അടിസ്ഥാന സൗകര്യ കുറവും ജീവനക്കാരുടെ പെരുമാറ്റദൂഷ്യവും പരാതിക്ക് കാരണമാക്കിയിട്ടുണ്ട്. തൊട്ടടുത്ത ദിവസം വിട്ടയക്കുകയോ മാറ്റിപാർപ്പിക്കുകയോ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് വരെ ഇവർ ശബ്ദരേഖയിൽ പറയുന്നു.