മല്ലപ്പള്ളി : മണിമലയാറിന് കുറുകെ മല്ലപ്പള്ളി പഞ്ചായത്തിലെ കീഴ്വായ്പ്പൂര് - പരിയാരം കരകളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട പാറക്കടവ് പാലത്തിന്റെ സാമൂഹിക ആഘാത പഠനം നടന്നു. കേരള വോളന്ററി ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിംഗ് റിപ്പോർട്ട് സർക്കാരിന് കൈമാറും. ഇരുകരകളിലെയും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ന്യായവില നൽകി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് സാമൂഹിക ആഘാത പഠനം നടന്നത്. മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ കീഴ്‌വായ്പൂര് ഹെഡ്ഓഫീസ് ഓഡിറ്റോറിയത്തിൽ ചെയർമാൻ സാജു ഇട്ടി, ടീം അംഗങ്ങളായ സ്മിതാ ആർ.രാജേഷ് രാഹുൽ, പൊതുമരാമത്ത് ബ്രിഡ്ജസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബിജി തോമസ്, അസിസ്റ്റന്റ് എൻജിനിയർ രൂപക്ക്, പത്തനംതിട്ട ലാന്റ് അക്യൂസിഷൻ ഓഫീസറന്മാരായ ബിജുകുമാർ, ഹരീഷ് എന്നിവർ ഹിയറിംഗിന് നേതൃത്വം നൽകി.ഹിയറിംഗിന് മുന്നോടിയായി നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. ജേക്കബ് ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുകോശി പോൾ, ഉണ്ണികൃഷ്ണൻ നടുവിലേമുറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, അംഗങ്ങളായ പ്രകാശ് കുമാർ വടക്കേമുറി,രാജമ്മ പി.എസ്.,മോളി ജോയി,ജേക്കബ് തോമസ്,രമ്യാ മനോജ്, പ്രിൻസി കുരുവിള,എൽ.ഡി.എഫ്. കൺവീനർ രാജൻ എം.ഈപ്പൻ,സി.പി.എം. ലോക്കൽ സെക്രട്ടറി ജോർജ്ജുകുട്ടി പരിയാരം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു,രാഷ്ട്രീയ കക്ഷി നേതാക്കന്മാരായ ജോസ് ഒരുപ്രാമണ്ണിൽ,രഘുനാഥപിള്ള ടി.ജി.,കെ.ഐ.മത്തായി, കീഴ് വായ്പൂർ ശിവരാജൻ നായർ,ബിന്ദു ചാത്തനാട്ട്, എസ്.ശ്രീലാൽ,ബിജു പുറത്തൂട്ട്, മാത്യൂസ് പി.മാത്യു, സഹകരണ ബാങ്ക് സെക്രട്ടറി പി.വി.സനൽകുമാർ, പൌര സംഘം പ്രസിഡന്റ് മാത്യു എം. മുല്ലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭൂവുടമകളായ കൊക്കോടത്ത് രാജീവ് അലക്‌സാണ്ടർ,പാറയ്ക്കൽ തോമസ് ഫിലിപ്പ്, കുഴിമണ്ണിൽ നൈനാൻ ദാനിയേൽ,താഴത്തേടത്ത് ബർളി കുര്യന്റെ പ്രതിനിധി ജോസ് മാത്യു എന്നിവരും പങ്കെടുത്തു.