മല്ലപ്പള്ളി : സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ ഓർഡിനൻസ് പിൻവലിക്കണമെന്ന് മല്ലപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് വായ്പ്പൂരിൽ നടന്ന സമ്മേളനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ.ജേക്കബ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വായ്പ്പൂര് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീഷ്, അസിസ്റ്റന്റ് രജിസ്ട്രാർ സി.ടി.സാബു,രാജൻ എം.ഈപ്പൻ,ശശീന്ദ്രപണിക്കർ, തോമസ് മാത്യു,ഹസീലാ ബീവി, ടി.എസ്. നന്ദകുമാർ, ഉഷാ ശ്രീകുമാർ, ജബാർ കുട്ടി,ടി.എ.എം. ഇസ്മായേൽ, പി.വി. സനൽകുമാർ, ഷൈജു അലക്‌സ്, ചന്ദ്രമോഹൻ, പി. മധുലാൽ എന്നിവർ സംസാരിച്ചു.