06-aiyf-kzhry
എഐവൈഎഫ് മല്ലപ്പുഴശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബിരിയാണി ചലഞ്ചിന്റെ കൂപ്പൺ വിതരണോദ്ഘാടനം മുൻ ലോക്കൽ സെക്രട്ടറി രാമചന്ദ്രന്റെ ഭാര്യ രമണിക്ക് നൽകി മണ്ഡലം സെക്രട്ടറി എം. കെ. സജി നിർവഹിക്കുന്നു

കോഴഞ്ചേരി : എ.ഐ.വൈ.എഫ് മല്ലപ്പുഴശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി 2 ന് നടക്കുന്ന ബിരിയാണി ചലഞ്ചിന് മുന്നോടിയായിയുള്ള കൂപ്പൺ വിതരണോദ്ഘാടനം മുൻ ലോക്കൽ സെക്രട്ടറി ആയിരുന്ന രാമചന്ദ്രന്റെ ഭാര്യ രമണിക്ക് നൽകി മണ്ഡലം സെക്രട്ടറി എം.കെ.സജി നിർവഹിച്ചു.ജില്ലാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സുഹാസ്, പ്രസിഡന്റ് മനോജ് ദാമോദരൻ,ശ്യാമാശിവൻ,മണ്ഡലം കമ്മിറ്റി അംഗം തോമസ് യേശുദാസ്,സാലി തോമസ്,ലോക്കൽ സെക്രട്ടറി ദിവാകരൻ, ലോക്കൽ കമ്മിറ്റി അംഗം സുരേഷ്,രാജൻ മാളിയേക്കൽ,സന്തോഷ് കണ്ണംപുഞ്ച,രാഹുൽ കാഞ്ഞിരവേലി,ഷിജു ഓന്തേകാട്,അജിത് കുറുന്താർ എന്നിവർ പങ്കെടുത്തു.