പത്തനംതിട്ട: ജില്ലയിൽ ഇന്നലെ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ ഇതുവരെ ആകെ 355 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിലുളള 27 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 195 ആണ്.
ജില്ലക്കാരായ 159 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 148 പേർ ജില്ലയിലും, 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 70 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 14 പേരും അടൂർ ജനറൽ ആശുപത്രിയിൽ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 59 പേരും പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 21 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ ഒൻപതു പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 176 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്.
ഇന്ന് പുതിയതായി ഒൻപതു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 176 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2783 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2589 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 196 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 172 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 5548 പേർ നിരീക്ഷണത്തിലാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

1) 27ന് കുവൈറ്റിൽ നിന്ന് എത്തിയ ഏറത്ത്, വയല സ്വദേശിയായ 35 വയസുകാരൻ.

2) 23 ന് കുവൈറ്റിൽ നിന്ന് എത്തിയ ഏഴംകുളം സ്വദേശിയായ 39 വയസുകാരൻ.

3) സൗദിയിൽ നിന്ന് എത്തിയ പന്തളം സ്വദേശിനിയായ 43 വയസുകാരി രോഗം സ്ഥിരീകരിച്ച് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ. ഈ വ്യക്തി പത്തനംതിട്ട ജില്ലയിൽ എത്തിയിട്ടില്ല.