അടൂർ : ജില്ലാ ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മെഡിസിൻ വിതരണം ഫലം കണ്ടതായി ജില്ലാ മെഡിക്കൽ ഒാഫീസർ (ഹോമിയോ) ഡോ. ഡി.ബിജുകുമാർ അറിയിച്ചു.
പതിനൊന്നര ലക്ഷത്തോളം ആളുകൾക്ക് മരുന്ന് വിതരണം ചെയ്തു. ജില്ലയുടെ ജനസംഖ്യയിൽ 96 ശതമാനമാണിത്. ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെയാണ് വ്യാപകമായി വിതരണം നടത്തിയത്. കൊവിഡ് രോഗ ഭീഷണി ഇപ്പോഴും നില നിൽക്കുന്ന പശ്ചാത്തലത്തിൽ ഇമ്യൂണിറ്റി ബൂസ്റ്റർ മെഡിസിൻ ഓരോ മാസവും തുടർച്ചയായി കഴിക്കേണ്ടതുണ്ട്. ജില്ലയിലെ 47 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും പൂർണ്ണമായും ആദ്യ ഘട്ടത്തിൽ മരുന്ന് വിതരണം ചെയ്യാനായി.
കഴിക്കേണ്ട വിധം
എല്ലാ മാസവും തുടർച്ചയായ മൂന്ന് ദിവസം ഒാരോ ഗുളികകൾ വീതം രാവിലെ ആഹാരത്തിന് മുൻപ് കഴിക്കണം.