അടൂർ : അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി പന്നിവിഴ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് സി.സുരേഷ് ബാബു പതാക ഉയർത്തി. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സഹകരണ ദിന സന്ദേശം തത്സമയ സംപ്രേക്ഷണം ചെയ്യാനുള്ള സംവിധാനവും ബാങ്കിൽ ഒരുക്കിയിരുന്നു. സെക്രട്ടറി എം.ജെ.ബാബു ,സേതുകുമാരൻ നായർ, ജനാർദ്ദനക്കുറുപ്പ്, സൈമൺ തോമസ്, കെ.ജി.വാസുദേവൻ, ഷാരാലാൽജി, ബിന്ദു സുകു,കനകലത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.