അടൂർ : പുതിയതായി പ്രവർത്തനം ആരംഭിച്ച മേലൂട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം പതിനാലാം മൈൽ ജംഗ്ഷനിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.മേലൂട് ക്ഷീരോൽപ്പാദക സംഘം ചീഫ് പ്രമോട്ടർ എ.പി ജയൻ അദ്ധ്യക്ഷത വഹിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ലളിതമായ ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു,മുണ്ടപ്പള്ളി ക്ഷീരോപ്പാദക സഹകരണ സംഘം പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ്,പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോൾ കൊച്ചുപാപ്പി, രോഹിണി ഗോപിനാഥ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.ഡി ഉദയൻ,പഴകുളം ശിവദാസൻ,എം ജി.കൃഷ്ണകുമാർ സന്തോഷ് പാപ്പച്ചൻ,ക്ഷീര വികസന ഓഫീസർ റോയി അലക്സാസാണ്ടർ,മാത്യു വർഗീസ്,ഡി.എഫ്.ഐ. സജി പി.വിജയൻ,അശ്വിൻ ബാലാജി,ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.ബൈലോയും,സർട്ടിഫിക്കറ്റും ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യുവിൽ നിന്നും സംഘം ചിഫ് പ്രമോട്ടർ എ.പി.ജയൻ സ്വീകരിച്ചു.ആദ്യ പാൽ സംഭരണം മുണ്ടപ്പള്ളി തോമസ് നിർവഹിച്ചു.വിദ്യാധരൻ കൃതജ്ഞത രേഖപ്പെടുത്തി.