കടമ്പനാട്: കുഴികാല - കുറിച്ചിക്കാന റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക ,തട്ടയ്ക്കാട് ഏലാ റോഡിൽ നടന്ന നിർമ്മാണ പ്രവർത്തങ്ങളിലെ അഴിമതി വിജിലൻസ് അന്വഷിക്കുക, കല്ലുകുഴി ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് 17-ാം വാർഡ് കമ്മിറ്റിയുടെയും മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ധർണ നടത്തി. കുറിച്ചികാനയിൽ വാർഡ് പ്രസിഡൻ്റ് ജിജി മാമൻ ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡൻ്റ് മണ്ണടി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കല്ലുകുഴിയിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി നിർവാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് റെജീ മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ബിജിലി ജോസഫ് , എം.ആർ ജയപ്രസാദ് ,സി. കൃഷ്ണകുമാർ, ജോസ് തോമസ് ഷിബു ബേബി, ഷാബു ജോൺ , കെ.രവീന്ദ്രൻ പിള്ള, ജോൺ സി. ശാമുവേൽ , കെ.പി ബാബു , സന്തോഷ് കൊച്ചുകുന്ന്, സ്മൃതി രാജേഷ് , ഷീജ മുരളീധരൻ , വത്സമ്മ രാജു , രാധാ മോൾ തുടങ്ങിയവർ സംസാരിച്ചു.