മല്ലപ്പള്ളി- കാവനാൽകടവ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചത് മൊബൈൽ ഫോണിളിലൂടെ. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം മൂലം നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ മന്ത്രിയുടെ ഓഫീസിലേക്ക് സാങ്കേതിക വിഭാഗം ജീവനക്കാർക്ക് എത്താൻ കഴിയാത്തതിനാലാണ് മൊബൈൽ ഫോണിലൂടെ പ്രസംഗം നടത്തി ഉദ്ഘാടനം ചെയ്തത്. ചിറ്റാറിൽ ഒരു സ്വകാര്യ ചടങ്ങിനിടെ പാലം ഉദ്ഘാടന ചടങ്ങിൽ ആന്റോ ആന്റെണി എം.പി. മുഖ്യപ്രഭാഷണം നടത്തിയതും മൊബൈൽ ഫോണിലൂടെയായിരുന്നു. മുരണി യു.പി. സ്‌കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ ശിലാഫലകം അനാവരണം ചെയ്തശേഷം പാലത്തിലെത്തി ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ അദ്ധ്യക്ഷനായ അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ നാടമുറിച്ച് പാലം തുറന്നുകൊടുത്തു.