പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും മാസ്‌ക് നൽകി കിളിവയൽ വാർഡിലെ കുടുംബശ്രീ മാതൃകയായി.ഏറത്ത് പഞ്ചായത്ത് കിളിവയൽ ആറാം വാർഡിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡിലെ കുടുംബശ്രീ എല്ലാ വീടുകളിലും കടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സൗജന്യമായി മാസ്‌ക്ക് നൽകി.ഏറത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.ശൈലേന്ദ്രനാഥ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. എഡി.എസ് പ്രസിഡന്റ് അംബിക ദേവി, സെക്രട്ടറി ജയനി പ്രകാശ്, എഡി.എസ് ഭാരവാഹികളായ പ്രിയ ശ്രീധരൻ, ചെല്ലമ്മ, ജിനു,വാർഡ് കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.