പന്തളം. പന്തളം എൻ.എസ്.എസ്‌കോളേജിൽ രസതന്ത്രവിഭാഗത്തിൽ 1974 മുതൽ 1977 വരെ പഠിച്ചിരുന്നവരുടെ സൗഹൃദക്കൂട്ടായ്മ പന്തളത്തും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക്‌ കൊവിഡ് കാലത്ത് സ്‌നേഹോപഹാരമായി 10 സ്മാർട്ട് ടെലിവിഷൻ സെറ്റുകൾ സംഭാവന ചെയ്തു. ശനിയാഴ്ച വൈകിട്ട് 3ന് തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്കാണ് ടെലിവിഷനുകൾ വിതരണം ചെയ്തത്.പന്തളം ബിൽമാൻ ട്രേഡ്ഴ്സ്മീറ്റിംഗ് ഹാളിൽനടന്ന വിതരണചടങ്ങളിൽ കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം പങ്കെടുത്തു. പ്രൊഎം.എൻ.ശ്രീകഠണ്ഠൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗോവിന്ദപ്പിള്ള, മുഹമ്മദ് സുലൈമാൻ ഷ്വയ്ബ്,പി.എം.ജോസ്, കെ.ബി.ഹൃഷാദ്, സുരേഷ് പനങ്ങാട് എന്നിവർ സംസാരിച്ചു.