മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയിൽ നിന്നും കാവനാൽ കടവ് പാലം വഴി ബസ് സർവീസുകൾ ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ആനിക്കാട് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുവാൻ ഇത് സഹായിക്കുമെന്നും യോഗം വിലയിരുത്തി. മണ്ഡലം പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. എം.പി. ശശിധര കൈമൾ, കെ.ജി. ശ്രീധരൻ, എം.എസ്. ശ്രീദേവി, ബേബി തടിയിൽ എന്നിവർ സംസാരിച്ചു.