tv
എസ്.എൻ.ഡി.പി യോഗം നിരണം നോർത്ത് ശാഖയിൽ ടി.വി. വിതരണോദ്ഘാടനം തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിൽ നിർവ്വഹിക്കുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം നിരണം നോർത്ത് ശാഖയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് ടി.വി. വിതരണം ചെയ്തു. തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് അശോകൻ, വൈസ് പ്രസിഡന്റ് സജീഷ്, സെക്രട്ടറി ഷിബുകുമാർ, യൂണിയൻ കമ്മിറ്റി അംഗം എം.ജി.വേണുഗോപാൽ, വനിതാസംഘം ഭാരവാഹികളായ ശോഭ ഓതറ, കവിത നെടുമ്പ്രം, ഗീത, സുമ, രേവമ്മ, സരസമ്മ എന്നിവർ പങ്കെടുത്തു.