തിരുവല്ല: ഇരവിപേരൂർ കോഴിമല സെന്റ് മേരീസ് യു.പി സ്കൂൾ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ വിദ്യാർത്ഥികൾക്ക് പഠന സൗകര്യത്തിനായി അഞ്ച് ടെലിവിഷനുകൾ നൽകി. ബാല്യം97 എന്ന പേരിൽ 1997 കാലഘട്ടത്തിൽ കോഴിമല സെന്റ് മേരീസ് യു.പി സ്കൂളില് പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് പഠന സൗകര്യത്തിനായി ടെലിവിഷൻ നൽകിയത്.