ചെങ്ങന്നൂർ: ബി.ജെ.പി നേതാവിനെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അപവാത പ്രചരണം നടത്തിയതിന് പൊലീസിൽ പരാതി നൽകി.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂരാണ് ചെങ്ങന്നൂർ ഡി.വൈ.എസ്പി മുമ്പാകെ പരാതി നൽകിയത്. ആല പഞ്ചായത്തിലെ പെണ്ണുക്കര ശ്രീഹരി വീട്ടിൽ അജിത്ത് പെണ്ണുക്കരയ്‌ക്കെതിരെയാണ് പരാതി നൽകിയത്.നിരന്തരമായി ഫേസ് ബുക്കിൽ അസഭ്യവും,ജാതിപരമായും അധിക്ഷേപം നടത്തി. കൂടാതെ അജിത്തിന്റെ ഫേസ് ബുക്ക് ഫ്രണ്ടായ പേരിശേരി സ്വദേശി മീത്തിൽ കിഴക്കേതിൽ പ്രേംചന്ദ്, ഭാഗ്യനാഥ് മാമ്പള്ളിൽ, ശ്രീജിത്ത് ശ്രീധർ മംഗലത്ത് എന്നിവരുടെ കമറ്റുകളും മാനഹാനി ഉണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു.