ചെങ്ങന്നൂർ: അരീക്കര പറയരുകാലാ യുവജനസമിതി നിർദ്ധന വിദ്യാർത്ഥികൾക്ക് എൽഇഡി ടിവി യും,ഡിഷ് കണക്ഷനും നൽകുന്ന വിജ്ഞാനദർശൻ പദ്ധതിയുടെ രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി ആറന്മുള പഞ്ചായത്ത് വാർഡ് മെമ്പർ എസ്.വി . ശ്രീകുമാറിന് ടിവി നൽകി നിർവഹിച്ചു. ജയിൻ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനീഷ് മോഹൻ,​ മുൻ മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രാജപ്പൻ എന്നിവർ സംസാരിച്ചു.