പത്തനംതിട്ട : ഇൗ മാസം ജില്ലയിലെ റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യുന്നതിനായി 3377 മെട്രിക് ടൺ അരിയും 519 മെട്രിക് ടൺ ഗോതമ്പും അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ (പിങ്ക് കാർഡ്) ഓരോ അംഗത്തിനും കിലോ ഗ്രാമിന് 2 രൂപാ നിരക്കിൽ 4 കിലോ ഗ്രാം അരിയും 1 കിലോ ഗ്രാം ഗോതമ്പും, എ.എ.വൈ കാർഡുകൾക്ക് (മഞ്ഞ കാർഡ്) സൗജന്യ നിരക്കിൽ കാർഡൊന്നിന് 30 കിലോ ഗ്രാം അരിയും 5 കിലോ ഗ്രാം ഗോതമ്പും റേഷൻ കടകളിൽ നിന്ന് ലഭിക്കും.
മുൻഗണനാ ഇതര സബ്സിഡി (എൻപിഎസ്) പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് (നീല കാർഡ്) ഓരോ അംഗത്തിനും 4 രൂപ നിരക്കിൽ 2 കിലോ ഗ്രാം അരിയും 17 രൂപ നിരക്കിൽ പരമാവധി 3 കിലോ ഗ്രാം ആട്ടയും സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചു ലഭിക്കും.