പന്തളം: ജില്ലയിലെ ആദ്യത്തെ ശീതീകരിച്ച സ്മാർട്ട് അങ്കണവാടി പെരുമ്പുളിക്കൽ മന്നംനഗർ വാർഡിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി വിജയപുരം ഡിവിഷനിൽ പണിത അങ്കണവാടിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ബോർഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കുമാരിയും സൗണ്ട് സിസ്റ്റം ജില്ലാ പഞ്ചായത്തഗം ടി.മുരുകേഷും കമ്പ്യൂട്ടർ റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.സതീഷ്‌കുമാറും നിർവഹിച്ചു. രഘു പെരുമ്പുളിക്കൽ, പിങ്കി ശ്രീധർ, തോമസ് ടി.വർഗീസ്,വിലാസിനി,
എ.കെ.സുരേഷ്, സി.എ.ഭാസ്‌കരൻ, പുരുഷോത്തമൻ നായർ, ശരത് ശങ്കർ, അനു മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.