07-thief-vinayakan
വിനായകൻ

പന്തളം: പന്തളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. 2001 ഒക്ടോബർ ഏഴിന് പുലർച്ചെ തോന്നല്ലൂർ കടയ്ക്കാട് ചാലുമ്പാട്ട് ലൈലാ ഷാജിയുടെ വീട്ടിൽ നിന്ന് പതിനെട്ടേ മുക്കാൽ പവൻ അപഹരിച്ച കേസിലെ പ്രതി കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഇഞ്ചക്കൽ വീട്ടിൽ വഹാബ് (വിനായക -55)നെയാണ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കൊണ്ടുവന്നത്. വിരലടയാള പരിശോധനയിൽ മോഷണം നടത്തിയത് ഇയാൾ തന്നെയെന്ന് കണ്ടെത്തിയിട്ടുണ്ട് .മറ്റൊരു മോഷണ കേസിൽ പത്തനാപുരം പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ.തിരുവനന്തപുരം, പുനലൂർ, പത്തനാപുരം, ചിങ്ങവനം, പന്തളം, ഉൾപ്പെടെ അനവധി സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. തെളിവെടുപ്പിന് ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി. പന്തളം സി.ഐ. എസ്.ശ്രീകുമാർ ,എസ്.ഐ.ആർ ശ്രീകുമാർ, എ.എസ്.ഐ.എസ്.സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് തെളിവെടുപ്പ് നടത്തിയത്.