അടൂർ : രോഗം ബാധിച്ച് വീടിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ പുഴുവരിച്ചനിലയിൽ കിടന്ന എഴുപത് വയസ് പ്രായമുള്ള വൃദ്ധയെ കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി ഏറ്റെടുത്തു. ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയ ശേഷം ഓൾഡേജ് ഹോമിലേക്ക് മാറ്റി. പന്നിവിഴ കിഴക്ക് ആനന്ദപള്ളി കല്ലുങ്കൽവീട്ടിൽ എലിസബത്തിനെയാണ് നോക്കാനാളില്ലാതെ കണ്ടത്.ആയൽവാസികളിൽ വല്ലപ്പോഴും നൽകിയ ഭക്ഷണത്തിന്റെ പിൻബലത്തിലാണ് ജീവൻ നിലനിന്നത്. വിവരം അറിഞ്ഞെത്തിയ കെ.എസ്.കെ.ടി.യു പ്രവർത്തകർ വനിതാ വോളണ്ടിയർമാരുമായി എത്തി ഇവരെ ഏറ്റെടുക്കുകയായിരുന്നു.വീട്ടിൽവച്ചുതന്നെ ശരീരം വൃത്തിയാക്കി നല്ല വസ്ത്രങ്ങളും ധരിപ്പിച്ച് ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിപ്പിച്ച് ചകിത്സ ലഭ്യമാക്കിയശേഷം പ്ളാവിളത്തറയിലുള്ള ഒൾഡേജ് ഹോമിൽ എത്തിച്ചു.കെ.എസ്. കെ.ടി.യു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ,ഷീബു,സി.അജി കെജി വാസുദേവൻ ടി.മധു, കെ.വിജയൻ, റെജി എന്നിവർ ചേർന്നാണ് ഏറ്റെടുത്തത്.