1
മേലൂട് ക്ഷീരസംഘത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

പഴകുളം: മേലൂട് ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ ഉദ്ഘാടനം പതിനാലാം മൈൽ ജംഗ്ഷനിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. സഘം ചീഫ് പ്രമോട്ടർ എ.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, മുണ്ടപ്പള്ളി ക്ഷീരോപ്പാദക സഹകരണ സംഘം പ്രസിഡൻറ് മുണ്ടപ്പള്ളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗംടി.മുരുകേഷ്, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോൾ കൊച്ചു പാപ്പി, രോഹിണി ഗോപിനാഥ് പാർട്ടി പ്രതിനിധികളായ അഡ്വ.ഡി ഉദയൻ,പഴകുളം ശിവദാസൻ,എം ജി.കൃഷ്ണ കുമാർ സന്തോഷ് പാപ്പച്ചൻ , വി.എൻ വിദ്യാധരൻ, രാജേന്ദ്രൻ നായർ,ക്ഷീര വികസന ഓഫീസർ റോയി അലക്സാസാണ്ടർ, മാത്യു വർഗീസ്, ഡി.എഫ്.ഐ. സജി പി.വിജയൻ, അശ്വിൻ ബാലാജി ,ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.ബൈലോയും, സർട്ടിഫിക്കറ്റും ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യുവിൽ നിന്നും സംഘം ചിഫ് പ്രമോട്ടർ എ.പി.ജയൻ സ്വീകരിച്ചു.ആദ്യ പാൽ അളവ് കരിംകുറ്റിക്കൽ വിനിത കൊണ്ട് വന്ന പാൽ മുണ്ടപ്പള്ളി തോമസ് ഏറ്റുവാങ്ങി.