പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 26 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 25 പേർ പത്തനംതിട്ട സ്വദേശികളും, ഒരാൾ തമിഴ്നാട്ടുകാരനുമാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
1) 24 ന് ദുബായിൽ നിന്ന് എത്തിയ പെരിങ്ങര സ്വദേശിയായ 37 വയസ്സുകാരൻ.
2) 2ന് കുവൈറ്റിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിയായ 48 വയസ്സുകാരൻ.
3) 19ന് ഡൽഹിയിൽ നിന്ന് എത്തിയ നാറാണംമൂഴി സ്വദേശിയായ 30 വയസ്സുകാരൻ.
4) 19ന് ഡൽഹിയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശിനിയായ 34 വയസ്സുകാരി.
5) 18ന് ദുബായിൽ നിന്ന് എത്തിയ മല്ലപ്പളളി സ്വദേശിയായ 25 വയസ്സുകാരൻ.
6) 29ന് മസ്‌ക്കറ്റിൽ നിന്ന് എത്തിയ ഇരവിപേരൂർ സ്വദേശിയായ 52 വയസ്സുകാരൻ.
7) 25ന് ബീഹാറിൽ നിന്ന് എത്തിയ മേലേവെട്ടിപ്രം സ്വദേശിയായ 35 വയസ്സുകാരൻ.
8) 25ന് ഷാർജയിൽ നിന്ന് എത്തിയ പുല്ലാട് സ്വദേശിയായ 41 വയസ്സുകാരൻ.
9) 23ന് മസ്‌ക്കറ്റിൽ നിന്ന് എത്തിയ മണക്കാല സ്വദേശിയായ 44 വയസ്സുകാരൻ.
10) 24ന് ദുബായിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശിയായ 37 വയസ്സുകാരൻ.
11) 24ന് മസ്‌ക്കറ്റിൽ നിന്ന് എത്തിയ തേക്കുത്തോട് സ്വദേശിയായ 40 വയസ്സുകാരൻ.
12) 24ന് അമേരിക്കയിൽ നിന്ന് എത്തിയ തണ്ണിത്തോട് സ്വദേശിയായ 51 വയസ്സുകാരൻ.
13) 25ന് ഷാർജയിൽ നിന്ന് എത്തിയ പന്തളം സ്വദേശിയായ 48 വയസ്സുകാരൻ.
14) 22ന് ഷാർജയിൽ നിന്ന് എത്തിയ കോന്നി സ്വദേശിയായ 35 വയസ്സുകാരൻ.
15) 19ന് ഡൽഹിയിൽ നിന്ന് എത്തിയ അരുവാപ്പുലം സ്വദേശിയായ 14 വയസ്സുകാരൻ.
16) 23ന് മസ്‌ക്കറ്റിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശിയായ 30 വയസ്സുകാരൻ.
17) 20ന് ഡൽഹിയിൽ നിന്ന് എത്തിയ റാന്നി സ്വദേശിനിയായ 34 വയസ്സുകാരി.
18) 14ന് അബുദാബിയിൽ നിന്ന് എത്തിയ ഏനാദിമംഗലം സ്വദേശിയായ 40 വയസ്സുകാരൻ.
19) 4ന് ദുബായിൽ നിന്ന് എത്തിയ കോട്ടങ്ങൽ സ്വദേശിയായ 26 വയസ്സുകാരൻ.
20) 02ന് തെലുങ്കാനയിൽ നിന്ന് എത്തിയ കിടങ്ങന്നൂർ സ്വദേശിയായ 61 വയസ്സുകാരൻ.
21) 20ന് ഖത്തറിൽ നിന്ന് എത്തിയ മല്ലപ്പളളി സ്വദേശിയായ 28 വയസ്സുകാരൻ.
22) 22ന് ബാംഗ്ലൂരിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിയായ 29 വയസ്സുകാരൻ.
23) 21ന് ഷാർജയിൽ നിന്ന് എത്തിയ വയ്യാറ്റുപ്പുഴ സ്വദേശിയായ 36 വയസ്സുകാരൻ.
24) 27ന് സൗദിയിൽ നിന്ന് എത്തിയ കല്ലൂപ്പാറ സ്വദേശിയായ 48 വയസ്സുകാരൻ.
25) പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 22 വയസ്സുകാരൻ . ഇതിന്റെ ഉറവിടം കണ്ടെത്താൻ സമ്പർക്ക പരിശോധന നടന്നുവരുന്നു. 26) തമിഴ്നാട് സ്വദേശിയായ 22 വയസ്സുകാരൻ. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടന്ന പ്രത്യേക കോവിഡ് പരിശോധനയിൽ തിരുവല്ലയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ആണ് ഇയാൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഈ വ്യക്തി ഇപ്പോൾ തമിഴ്നാട്ടിലാണ്.
ജില്ലയിൽ ഇതുവരെ ആകെ 381 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിലുളള 15 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 210 ആണ്. നിലവിൽ പത്തനംതിട്ട ജില്ലക്കാരായ 169 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 158 പേർ ജില്ലയിലും, 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ തമിഴ്നാട് സ്വദേശിയായ ഒരാൾക്കും ജില്ലയിൽ വച്ച് രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 84 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 8 പേരും അടൂർ ജനറൽ ആശുപത്രിയിൽ 3 പേരും റാന്നി മേനാംതോട്ടം ആശുപത്രിയിൽ 51 പേരും, പന്തളം അർച്ചന യിൽ 24 പേരും ഐസൊലേഷനിൽ ഉണ്ട്.
തിരുവല്ലയിൽ പിക്കപ്പ് ഡ്രൈവർക്ക് കൊവിഡ്;
മാർക്കറ്റും വഴിയോര പച്ചക്കറിക്കടകളും അടച്ചുപൂട്ടി
തിരുവല്ല: തമിഴ്നാട്ടിലെ കമ്പത്തു നിന്ന് പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രവും അടച്ചുപൂട്ടി. പച്ചക്കറി മാർക്കറ്റിലെയും വഴിയോര കച്ചവട കേന്ദ്രത്തിലേയും സ്ഥാപന ഉടമകളും ജീവനക്കാരുമായ 12 പേരെ നിരീക്ഷണത്തിലാക്കാനും തീരുമാനം. പിക്കപ്പ് വാനിൽ നിന്ന് പച്ചക്കറി ഇറക്കിയ ലോഡിംഗ് തൊഴിലാളികളും നിരീക്ഷണ വലയത്തിലായേക്കും. കമ്പത്ത് നിന്ന് പച്ചക്കറി എത്തിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവറും കമ്പം കൂടല്ലൂർ സ്വദേശിയുമായ 22 കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പച്ചക്കറി മാർക്കറ്റ് ഉൾപ്പടെയുള്ള കടകൾ മാത്യു ടി. തോമസ് എം.എൽ.എ യുടെയും നഗരസഭ ചെയർമാൻ ആർ. ജയകുമാറിന്റെയും നേതൃത്വത്തിൽ അടപ്പിച്ചത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് കമ്പത്തു നിന്ന് പിക്കപ്പ് ഡ്രൈവറായ യുവാവ് പച്ചക്കറിയുമായി എത്തിയത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടിന് രാമപുരം മാർക്കറ്റിൽ അടക്കം നടത്തിയ പരിശോധനയിൽ ഇയാളുടെ സ്രവവും പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്നലെ ഇയാളുടെ സ്രവ പരിശേധനാഫലം ലഭിച്ചതോടെയാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. രാമപുരം മാർക്കറ്റിലെ മൂന്ന് കടകളിലും മണിപ്പുഴയിലെ താൽക്കാലിക കച്ചവട കേന്ദ്രത്തിലെ രണ്ട് കടകളിലേക്കുമാണ് ഇയാൾ പച്ചക്കറികൾ എത്തിച്ചത്. ഇതിനുശേഷം ഇയാൾ കമ്പത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. ഇയാളുടെ റൂട്ട് മാപ്പ് കൂടി തയാറാക്കിയാൽ മാത്രമേ വ്യാപനത്തിന്റെ തോത് എത്രമാത്രമുണ്ടെന്ന് കണ്ടെത്താനാകുവെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.