മല്ലപ്പള്ളി:പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ടി.വി, ടാബ് ചലഞ്ചിലൂടെ ആനിക്കാട്,പുന്നവേലി, തുരുത്തിക്കാട് എന്നീ ഭാഗങ്ങളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത ഏഴ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം വികാരി റവ ഫാ.വർഗീസ് ജോൺ നിർവഹിച്ചു.യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് അഖിൽ ജോർജ് വർഗീസ്,സെക്രട്ടറി ബിബിൻ നൈനാൻ,ജോയിന്റ് സെക്രട്ടറി ബോബിഷ് കുര്യാക്കോസ്,ട്രഷറാർ രഞ്ചു കെ തോമസ് എന്നിവർ സംസാരിച്ചു.