പത്തനംതിട്ട : ജില്ലാ ലേബർ ഓഫീസർ പി.രഘുനാഥ്, എറണാകുളം ജില്ലാ ലേബർ ഓഫീസർ ആർ. ശൈലജ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മുത്തൂറ്റ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ സർക്കാർ നയത്തിന് വിരുദ്ധമായും സർക്കാരിന്റെ അനുമതിയില്ലാതെയും തീരുമാനമെടുത്തതിനാണ് നടപടി