പത്തനംതിട്ട : കൊവിഡിനെതിരെ ജില്ല പൊരുതാൻ തുടങ്ങിയിട്ട് നാല് മാസം പിന്നിട്ടു. മാർച്ച് 7ന് ആയിരുന്നു ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നിപ്പോൾ കൊവിഡ് കേസുകൾ ദിനം പ്രതി വർദ്ധിക്കുകയാണ്. വിദേശത്ത് നിന്നെത്തിയവർക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചതെങ്കിലും പിന്നീട് ആരോഗ്യ പ്രവർത്തകയ്ക്കടക്കം രോഗിയായി. ഇന്നിപ്പോൾ സമ്പർക്കത്തിൽ കൊവിഡ് പൊസിറ്റീവായ രണ്ട് പേരുടെ ഉറവിടം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ. നാല് മാസമായി ആരോഗ്യ പ്രവർത്തകർ ഷിഫ്റ്റ് വച്ച് പ്രവർത്തിയ്ക്കുകയാണ്. രോഗികളെ ചികിത്സിക്കുകമാത്രമല്ല. മാനസികമായ ബുദ്ധിമുട്ടുകൾക്ക് കൗൺസലിംഗും നൽകുന്നുണ്ടിവർ. ആശാ വർക്കർമാർ മുതൽ ഡി.എം.ഒയും ഭരണകൂടവും വരെ നിരന്തരം കർമ്മ നിരതരാണ്. പതിനഞ്ച് ടീമുകൾ കൊവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

ഇതുവരെ 393 രോഗികൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്. രോഗമുക്തരാകുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്.

പുറത്ത് നിന്നെത്തുന്നവർക്കായി 136 കൊവിഡ് കെയർ സെന്ററുകൾ ജില്ലയിലുണ്ട്.

500 ബെഡുകൾ ഗുരുതര രോഗമുള്ളവർക്കും അല്ലാത്തവർക്കായി

1000 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.