പത്തനംതിട്ട : ജില്ലാതലത്തിൽ മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല കർഷകൻ, അക്വാകൾച്ചർ പ്രൊമോട്ടർ, മത്സ്യകൃഷിയിൽ മികവ് പുലർത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി എന്നീ വിഭാഗങ്ങളിലെ അവാർഡിന് ജൂലായ് 13നകം അപേക്ഷിക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0468 2223134.