പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവർത്തനത്തിന് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ കൃഷി വികസന ഓഫീസുകളിലേക്കും ജില്ലയിലെ ഫാമുകളിലേക്കും സന്നദ്ധസേവന പ്രവർത്തകരെ ആവശ്യമുണ്ട്.കാർഷിക ബിരുദധാരികൾ,കാർഷിക ഡിപ്ലോമ,ജൈവകൃഷി ഡിപ്ലോമ, മാനേജ്‌മെന്റ് ബിരുദധാരികൾ, സാമൂഹികസേവന രംഗത്തെ ബിരുദധാരികൾ,വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റുകളുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.ആറ് മാസമാണ് സേവനകാലാവധി.തെരഞ്ഞെടുക്കപ്പെടുന്നവർ കൃഷിഭവന്റെ വിവിധ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം പ്രവർത്തിക്കണം.താൽപര്യമുള്ളവർ ബയോഡേറ്റ കൃഷിഭവൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസ് എന്നിവിടങ്ങളിൽ നൽകണം.ഫോൺ: 0468 2222597.