പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ബ്രേക്ക് ദി ചെയിൻ കാമ്പയിനോട് അനുബന്ധിച്ച് പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്കും വ്യാപാരികൾക്കുമായി തൈക്കാവ് ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്‌കീം തയ്യാറാക്കിയ സൗജന്യ ഡയറി ജില്ലാ കളക്ടർ പി.ബി നൂഹ് പ്രകാശനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രസാദ് ജോൺ മാമ്പ്ര ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ലിൻസി എൽ. സ്‌കറിയ , വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ റഹീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.ടി ജോൺ, അദ്ധ്യാപകൻ ആർ.ധനേഷ്, പി.ടി.എ പ്രസിഡന്റ് ശ്രീകുമാർ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി അൻസാർ ഇബിനു സാഫർ തുടങ്ങിയവർ പങ്കെടുത്തു.