erth

അടൂർ : വിത്തുവണ്ടി എന്നത് കർഷകർക്ക് അടുത്തകാലത്തായി സുപരിചിതമാണ്. എന്നാൽ 'തൈവണ്ടി' എന്നത് സംസ്ഥാനത്ത് ഇതാദ്യമായി കാണുകയാണ്. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഒാണക്കാല പച്ചക്കറി വ്യാപനം ലക്ഷ്യമിട്ട് ഏറത്ത് ഗ്രാമപഞ്ചായത്ത് നാലാംവാർഡ് അംഗം രാജേഷ് ആമ്പാടിയാണ് പച്ചക്കറി തൈകളുമായി വീട്ടുമുറ്റത്ത് എത്തുന്നത്. വാർഡിലെ മുഴുവൻ ജനങ്ങളെയും പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. വാഹനങ്ങളിൽ തയ്യാറാക്കിയ തട്ടുകളിൽ നിരത്തിവച്ച വിവിധയിനം പച്ചക്കറി തൈകൾ വീട്ടുകാർക്ക് കൈമാറുക മാത്രമല്ല നിലവിലെ സാഹചര്യത്തിൽ വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നു. തൈകളുടെ വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റജി അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ശൈലേന്ദ്രനാഥ്, പഞ്ചായത്തംഗം അജിത് കുമാർ, കൃഷി വകുപ്പ് ജീവനക്കാർ, കുടംബശ്രീ പ്രവത്തകർ തുടങ്ങിയവർ പങ്കെടുത്തു.

വിതരണം ചെയ്തത് 5 ഇനം പച്ചക്കറി തൈകൾ

വെണ്ട, വഴുതന, തക്കാളി, പച്ചമുളക്,പയർ തുടങ്ങിയ അഞ്ചിനം തൈകൾ അഞ്ചെണ്ണം വീതം ഒാരോ വീടുകളിലും 25 തൈകൾ വീതം നൽകി. കൃഷിഭവൻ വഴി ലഭ്യമാക്കിയ തൈകളാണ് ഇവ. സാങ്കേതിക അറിവുകൾക്ക് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കും.

കൊവിഡ് 19 സാമൂഹ്യവ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് വീടുകളിൽ നേരിട്ട് തൈകൾ എത്തിച്ചത്. ഇത് പരിപാലിച്ചാൽ ഒാണക്കാലത്തേക്കാവശ്യമായ പച്ചക്കറികൾ വിളയിപ്പിക്കാനാകും.

രാജേഷ് ആമ്പാടി

നാലാം വാർഡ് മെമ്പർ,