പത്തനംതിട്ട : വിദ്യാർത്ഥികൾക്ക് ഉന്നത വിജയത്തിനുള്ള അനുമോദന ചടങ്ങുകൾ, സമ്മാനദാനം, പൊന്നാട അണിയിക്കൽ, പൂമാലയും ബൊക്കയും കൊടുത്തുകൊണ്ടുള്ള സ്വീകരണങ്ങൾ മുതലായവ കൊവിഡ്19 അതീവ ജാഗ്രതയുടെ ഭാഗമായി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ നിരോധിച്ചു.

റോഡ് അടച്ചു

പത്തനംതിട്ടയിൽ കണ്ണങ്കര മുതൽ കുമ്പഴ വരെ റോഡ് അടച്ചു. പൊലീസ് ബാരിക്കേട് കെട്ടി. ഇൗ ഭാഗത്തെ കടകളും അടച്ചു.