തിരുവല്ല: പൊതുമരാമത്ത് വകുപ്പിന്റെ കുമ്പനാട് -ആറാട്ടുപുഴ റോഡിലെ കരീലമുക്ക് പാലം അപകടാവസ്ഥലായതിനാൽ ഇന്നു മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്ന് അസി.എക്സി.എൻജിനിയർ അറിയിച്ചു.