08-kattu
ശക്തമായ കാറ്റിൽ മരം വീണ് ഓമന രാജപ്പന്റെ വീട് തകർന്ന നിലയിൽ

ചെങ്ങന്നൂർ: തേക്കുമരം കടപുഴകി വീണ് മുളക്കുഴ അരീക്കര ജിനു ഭവനം ഓമന രാജപ്പന്റെ വീടിന്റെ മേൽക്കൂര തകർന്നു. തിങ്കളാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. ഷീറ്റും ഓടുകളും തകർന്നു. കിണറിനും നാശനഷ്ടമുണ്ടായി.