പത്തനംതിട്ട : സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കളക്ട്രേറ്റിന് മുമ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂട്ട ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു. ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും ഇന്നലെ വൈകിട്ട് പന്തം കൊളുത്തി പ്രകടനം നടത്തി. നാളെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.