08-porali
കലഞ്ഞൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ എസ്.പി.സി. യുണിറ്റ് തയ്യാറാക്കിയ ഹൃസ്വചിത്രത്തിന്റെ പ്രകാശനം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ നിർവഹിക്കുന്നു.ജി.സുരേഷ്‌കുമാർ ഡി.വൈ.എസ്.പി.ആർ പ്രദീപ് കുമാർ, ജിഷ ഏബ്രഹാം, ഫിലിപ്പ് ജോർജ് എന്നിവർ സമീപം.

പത്തനംതിട്ട: ടീനേജ് സൗഹൃദം പകർന്നു നല്കിയ ലഹരിയുടെ ആവേശം കുഞ്ഞു പെങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും ഭാഗ്യം കൊണ്ട് രക്ഷപെടുകയും ചെയ്തപ്പോൾ അവൻ തിരുത്തൽ ശക്തിയായി മാറിയ കഥപ്രമേയമായ ഹൃസ്വചിത്രം ശ്രദ്ധയാകർഷിക്കുന്നു. വിദ്യാലയ പരിസങ്ങളിലെ മയക്കുമരുന്ന് മാഫിയക്കെതിരെ 'പോരാളി' ആയി മാറിയ അശ്വിന്റെ കഥ കാലിക പ്രസക്തിയുള്ള സന്ദേശമാണ് നലകുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു.സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ലഹരി വിരുദ്ധ വാരാചരണം നവജീവൻ 2020ഭാഗമായി കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി എസ് പി.സി.വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രം 'പോരാളി'യാണ് സമൂഹശ്രദ്ധ പിടിച്ചുപറ്റുന്നത്. ടീംലീഡറായ അശ്വിൻ എസ്.കുമാറാണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്‌. കേഡറ്റുകളായ എസ്.സ്വാലിഹ,അനുജ ബിജു, ദ്രുപത് കൃഷണൻ,മുഹമ്മദ് നുജൈദ്,പി.എസ് അമർജിത്, എച്ച്.അക്ഷയ് എന്നിവരും അതിഥി താരങ്ങളായി ഏഴിലെ തീർത്ഥ ബിജു, എസ്.ഉമ, ബാലതാരമായി മൂന്നാം ക്ലാസുകാരി അഷ്ടമിയും വേഷമിട്ടു. മൊബൈൽ കാമറ മാത്രം ഉപയോഗിച്ചാണ് ചിത്രീകരണം നിർവഹിച്ചത് രക്ഷിതാവ് കൂടിയായ ശ്യാം ലേ ഔട്ടാണ്. പൂർവ വിദ്യാർത്ഥി വിഷ്ണു കലഞ്ഞൂർ എഡിറ്റിംഗും,​ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പ്രകാശനം നിർവഹിച്ചു.ജില്ലാ നോഡൽ ഓഫീസർ ഡി.വൈ.എസ്.പി.ആർ.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ എ.ഡി.എൻ.ഒ.ജി.സുരേഷ് കുമാർ, സി.പി.ഒമാരായ ഫിലിപ്പ് ജോർജ്, ജിഷ ഏബ്രഹാം എന്നിവർ സംസാരിച്ചു.