പത്തനംതിട്ട: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് മൈലപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത സമൂഹത്തിലെ നിർദ്ധനരായ നാല് വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ വിതരണോദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. കോഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ പ്രവർത്തനം മാതൃകാപരമാണന്നും, മറ്റ് യൂണിറ്റുകളും പ്രവർത്തകരും ഇത്തരം സംരംഭങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളാ കോഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ.കെ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആന്റോ ആന്റണി എം.പിയിൽ നിന്നും കോന്നി ബ്ലോക്ക് മെമ്പർ മാത്യു തോമസ് ടെലിവിഷൻ ഏറ്റുവാങ്ങി.യോഗത്തിൽ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു മുഖ്യ സന്ദേശം നല്കി.ദേശീയ കായിക ബോർഡ് ജില്ലാ പ്രസിഡന്റ് സലീം പി.ചാക്കോ, കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോന്നി താലൂക്ക് സെക്രട്ടറി സുധീഷ് ടി.നായർ, മൈലപ്രാ സഹകരണ ബാങ്ക് ഭരണസമതിയംഗം സി.എം ജോൺ, മൈലപ്രാ യൂണിറ്റ് ഭാരവാഹികളായ സാജൻ കോശി, മേരി തോമസ്, സാലി ജോർജ്, ഷാജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.