കാഞ്ഞീറ്റുകര :ജില്ലാ പഞ്ചായത്തും അയിരൂർ പഞ്ചായത്തും സംയുക്തമായി നിർമ്മിച്ച 81-ാം അങ്കണവാടി കെട്ടിടം നാളെ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യും. അയിരൂർപഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസ്‌കുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഇരുപതുവർഷത്തിലധികമായി ആസ്ഥാനമില്ലാതിരുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം ഉണ്ടായിരിക്കുകയാണ്. വീടുകളിലും കമ്മ്യൂണിറ്റി സെന്ററിലുമായാണ് അങ്കണവാടി നാളിതുവരെ പ്രവർത്തിച്ചിരുന്നത്. അയിരൂർ പഞ്ചായത്തിന്റെ 14-ാം വാർഡിലാണ് അങ്കണവാടി. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയുംപഞ്ചായത്ത് 5 ലക്ഷം രൂപയും ആണ് ഇതിനായി ചെലവഴിച്ചത്.എസ്.സി ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചത്. മകൻ മനോജ്കുമാറിന്റെ സ്മരണാർത്ഥം ഗോപാലകൃഷ്ണൻ പഞ്ചമിയാംണ് കെട്ടിടത്തിനുള്ള സ്ഥലം സൗജന്യമായി നൽകിയത്.അടുക്കള,ഹാൾ,ശുചിമുറി,വരാന്ത,സ്റ്റോർ റൂം എന്നിവയുൾപ്പടെ 636 സ്‌ക്വയർ ഫീറ്റിലാണ് അങ്കണവാടി നിർമ്മിച്ചിരിക്കുന്നത്. 43 ബെനിഫിഷറീസിനും ചിരട്ടോലിൽ, മുളവേലിക്കുഴി കോളനി എന്നിവിടങ്ങളിൽ ഉള്ളവർക്കും സമീപപ്രദേശങ്ങളിലെ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.