തിരുവല്ല: താലൂക്ക് ആശുപത്രിയിൽ 179 ദിവസത്തേക്ക് താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ 14 തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സ്റ്റാഫ് നേഴ്സ്(6), പാസ് റൈറ്റർ(5), സെക്യൂരിറ്റി (പുരുഷൻ/വനിതാ -8), ലാബ് ടെക്‌നീഷ്യൻ (6),റേഡിയോഗ്രാഫർ (3),ഫാർമസിസ്റ്റ്(4), ഡയാലിസിസ് ടെക്‌നീഷ്യൻ(4), ഇ.സി.ജി ടെക്‌നീഷ്യൻ(3), അനസ്തേഷ്യ ടെക്‌നീഷ്യൻ(1), ക്ളീനർ(8), ഇലക്ട്രിക്കൽ സൂപ്പർവൈസർ(1), ഇലക്ട്രീഷ്യൻ കം പ്ലംബർ(1), ആംബുലൻസ് ഡ്രൈവർ(2), ആർ.എസ്.ബി.വൈ സഹായക്(3) എന്നിങ്ങനെയാണ് ഒഴിവുകൾ.ഗവ.അംഗീകൃത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.താലൂക്കിന്റെ പരിധിയിലുള്ളവർക്ക് മുൻഗണന.വയസ്,യോഗ്യത, മുൻപരിചയം,ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ, പിൻകോഡ് എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും ടെക്നിക്കൽ കമ്മിറ്റി നിശ്ചയിക്കുന്ന തീയതിയിൽ ഇന്റർവ്യൂ നടത്തും. അപേക്ഷയോടൊപ്പം സ്വന്തം മേൽവിലാസം എഴുതിയ പോസ്റ്റ് കാർഡും നൽകേണ്ടതാണ്.10ന് വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.