മല്ലപ്പള്ളി പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത്കുമാറിനെതിരെയുള്ള അവിശ്വാസ പ്രമേയം 15ന് രാവിലെ 11ന് ചർച്ചയ്ക്കെടുക്കും. വരണാധികാരിയായ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിലാണ് ചർച്ച . 13 അംഗ ഭരണസമിതിയിലെ എൽ.ഡി.എഫിലെ നാല് അംഗങ്ങൾക്കൊപ്പം ഭരണകക്ഷിയായ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവ് രാജു പുളിമൂട്ടിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റേച്ചൽ ബോബൻ, ആശാ ജയപാലൻ എന്നിവർ ചേർന്നാണ് പ്രമേയത്തിന് അവതരണാനുമതി തേടിയത്.