തിരുവല്ല: സ്വർണകടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കുക, പിണറായി വിജയൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ.നിതിഷ്, ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജ് പ്രകാശ് വേണാട് മുഖ്യപ്രഭാഷണം നടത്തി, യുവമോർച്ച ജില്ലാ കമ്മിറ്റിഅംഗം ലിബിൻ വർഗീസ്, മനു കറ്റോട്,അമൽ സാബു എന്നിവർ നേതൃത്വം നൽകി.