പത്തനംതിട്ട : സ്വാതന്ത്ര്യ സമര സേനാനിയും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ 51 മത് ചരമവാർഷികം കെ.പി.സി.സി ഒ.ബി..സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കോന്നി കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ ചടങ്ങ് ഡി.സി.സി വൈസ് പ്രസിഡന്റും പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, റോജി ഏബ്രഹാം, രാജീവ് മള്ളൂർ, മോനിഷ് മുട്ടുമണ്ണിൽ, ജില്ലാ പഞ്ചായത്ത് അംഗം ബിനിലാൽ, ഷിനു അറപ്പുരയിൽ, രതീഷ് കണിയാംപറമ്പിൽ, സൂരജ്.എസ്, വിഘ്നേഷ് കോന്നി എന്നിവർ പ്രസംഗിച്ചു