നാരങ്ങാനം: പഞ്ചായത്ത് 12 ാം വാർഡിലെ ചേനംചിറ ഭാഗത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായിട്ടുള്ള കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി.വീണാ ജോർജ് എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺ.വി.തോമസ്,വാർഡ് മെമ്പർ ജിനി ജോസ്,ഒ.പി.ഷിബു,സന്തോഷ്, എന്നിവർ പങ്കെടുത്തു.ഇരുപത് ലക്ഷം രൂപ മുടക്കി പൂർത്തിയാക്കിയ ഈ പദ്ധതിയിലൂടെ അറുപതോളം വീടുകൾക്ക് കുടിവെള്ളം ലഭ്യമായി.