പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 12 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 393 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിലുളള അഞ്ചു പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 215 ആണ്. നിലവിൽ ജില്ലക്കാരായ 177 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 164 പേർ ജില്ലയിലും, 12 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാൾ തമിഴ്നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 78 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 10 പേരും, അടൂർ ജനറൽ ആശുപത്രിയിൽ ഏഴു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 63 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 24 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 10 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 192 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. പുതിയതായി 21 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 353 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2835 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2581 പേരും നിലവിൽ നിരീക്ഷണത്തിലാണ്.
ആകെ 5769 പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 1507 പേർ താമസിക്കുന്നുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ :

1)ജൂൺ 14 ന് കുവൈറ്റിൽ നിന്ന് എത്തിയ മെഴുവേലി സ്വദേശിനിയായ 60 വയസുകാരി.

2) 18ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ പ്രക്കാനം സ്വദേശിനിയായ 54 വയസുകാരി.

3) 14 ന് ദോഹയിൽ നിന്ന് എത്തിയ കൂടൽ സ്വദേശിയായ 66 വയസുകാരൻ.

4) 18 ന് മസ്‌ക്കറ്റിൽ നിന്ന് എത്തിയ കോട്ടാങ്ങൽ സ്വദേശിയായ 51 വയസുകാരൻ.

5) 18ന് തമിഴ്നാട്ടിൽ നിന്ന് എത്തിയ പുറമറ്റം സ്വദേശിയായ 46 വയസുകാരൻ.

6) 16ന് ഡൽഹിയിൽ നിന്ന് എത്തിയ പുറമറ്റം സ്വദേശിയായ 51 വയസുകാരൻ.

7) 19 ന് മസ്‌ക്കറ്റിൽ നിന്ന് എത്തിയ ഓതറ സ്വദേശിയായ 28 വയസുകാരൻ.

8) ആറിന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ മേലേവെട്ടിപ്രം സ്വദേശിയായ 77 വയസുകാരൻ.

9) 19ന് കുവൈറ്റിൽ നിന്ന് എത്തിയ കീക്കൊഴൂർ സ്വദേശിയായ 40 വയസുകാരൻ.

10) ജൂലൈ മൂന്നിന് സൗദിയിൽ നിന്ന് എത്തിയ നെടുമൺക്കാവ് സ്വദേശിയായ 57 വയസുകാരൻ. ഇദ്ദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

11) മൂന്നിന് ദമാമിൽ നിന്ന് എത്തിയ വകയാർ സ്വദേശിയായ 50 വയസുകാരൻ. ഇദ്ദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

12) റാന്നി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താൻ സമ്പർക്ക പരിശോധന നടന്നുവരുന്നു.