പത്തനംതിട്ട : സ്വർണക്കള്ളക്കടത്തുകാരുടെ കൂടാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതിൽ പ്രതിഷേധിച്ച് പുല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പുല്ലാട് നടന്ന പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന എല്ലാ ഇടപാടുകളും സി.ബി.ഐ അന്വേഷിക്കണമെന്ന് അനീഷ് വരിക്കണ്ണാമല ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ഷാം കുരുവിള,സുനിൽ കുമാർ പുല്ലാട്,മോൻസി കിഴക്കേടത്ത്,ചന്ദ്രൻ നായർ,സേതുനാഥ് എസ്, മനോജ് പുല്ലാട്, ജനാർദന കുറുപ്പ്, എം കെ രവീന്ദ്രൻ, ജയകൃഷ്ണൻ, പങ്കജാക്ഷൻ നായർ എന്നിവർ സംസാരിച്ചു.